മത്തായിയുടെ കസ്റ്റഡി മരണം; ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് വനംവകുപ്പ്

വടശ്ശേരിക്കര: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തില്‍ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ. ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ആര്‍. രാജേഷ്‌കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എ.കെ. പ്രദീപ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍.സന്തോഷ്, വി.ടി. അനില്‍കുമാര്‍, വി.എം. ലക്ഷ്മി, ട്രൈബല്‍ വാച്ചര്‍ ഇ.വി. പ്രദീപ് കുമാര്‍ എന്നിവരാണ് പ്രതികള്‍. 11 മാസത്തെ അന്വേഷണത്തിനു ശേഷമാണ് സി.ബി.ഐ നടപടി.

2020 ജൂലൈ 28നാണ് ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേ ചരുവില്‍ പി.പി. മത്തായിയെ കുടുംബ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ഏറ്റെടുത്ത ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മത്തായിയുടെ മരണം ആത്മഹത്യയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നുമായിരുന്നു കണ്ടെത്തിയത്.

എന്നാല്‍, തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടല്‍, മനഃപൂര്‍വമല്ലാത്ത നരഹത്യ, വ്യാജരേഖ ചമക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം, അനധികൃതമായി തടങ്കലില്‍ വെക്കല്‍ തുടങ്ങി 12 കുറ്റം ചുമത്തിയാണ് സി.ബി.ഐ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

 

Top