CBI not a political tool: Anil Sinha

ന്യൂഡല്‍ഹി: സിബിഐയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണെന്നു ഡയറക്ടര്‍ അനില്‍ സിന്‍ഹ. താന്‍ ചുമതലയേറ്റയേഷം അനുകൂല നിലപാടു സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയനേതാവും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനാകുമെന്ന ആത്മവിശ്വാസവും സിബിഐ ഡയറക്ടര്‍ പ്രകടിപ്പിച്ചു. സമയക്രമം നല്‍കാനാവില്ലെങ്കിലും ഇതിനായി സര്‍ക്കാരും സിബിഐയും ഒരുമിച്ചു ശ്രമം തുടരുകയാണ്. ഛോട്ടാരാജന്റെ അറസ്റ്റിന് വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം വലിയ തോതില്‍ ലഭിച്ചു.

ഛോട്ടാരാജന്‍ കീഴടങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു. ഛോട്ടാ രാജനെ കണ്ടെത്തി അറസ്റ്റ് ചെയ്തത് ആറുമാസം നീണ്ട ശ്രമത്തിനൊടുവിലാണ്. സമാനമായ സഹകരണം ലഭിച്ചാല്‍ ദാവൂദിനെ ഇന്ത്യയിലെത്തിക്കാനാകുമെന്നും അനില്‍ സിന്‍ഹ പറഞ്ഞു.

Top