ഉന്നാവോ പീഡന കേസ് ; കുല്‍ദീപ് സിംഗിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സി ബി ഐ

unnao

ലക്‌നൗ: ഉന്നാവോ കൂട്ടമാനഭംഗ കേസില്‍ ഉത്തര്‍പ്രദേശ് ബി ജെ പി എം എല്‍ എ കുല്‍ദീപ് സിംഗിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സി ബി ഐ. സി ബി ഐ നല്‍കിയ രണ്ടാമത്തെ കുറ്റപത്രത്തിലാണ് കുല്‍ദീപിന്റെ പേര് ചേര്‍ത്തിട്ടുള്ളത്. ശനിയാഴ്ച സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുല്‍ദീപിന്റെ സഹോദരന്‍ അടക്കം അഞ്ചു പേരുടെ പേരുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ പതിനേഴുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മാനഭംഗം സംബന്ധിച്ച് പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണു സംഭവം വിവാദമായത്. ഇതിനിടെ, ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പിതാവ് ജയിലില്‍ മരിച്ചിരുന്നു.

Top