സിബിഐയില്‍ നിന്ന് നാഗേശ്വരറാവു പുറത്ത്; അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി: എം. നാഗേശ്വരറാവുവിനെ സിബിഐ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കി. വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിത നീക്കം നടത്തിയത്. തുടര്‍ന്ന് ഹോം ഗാര്‍ഡ് തലവനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.

ഒഡീഷ കേഡറിലെ 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് നാഗേശ്വരറാവു. രണ്ടു തവണ സിബിഐയുടെ ഇടക്കാല ഡയറക്ടറായിട്ടുണ്ട്. സിബിഐ മുന്‍ ഡയറക്ടറായിരുന്ന അലോക് വര്‍മയും ഉപമേധാവി രാകേഷ് അസ്താനയും തമ്മിലടിച്ചതിനെ തുടര്‍ന്ന് ഇരുവരേയും സര്‍ക്കാര്‍ തല്‍സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നാഗേശ്വരറാവുവിനു ചുമതല നല്‍കുകയായിരുന്നു.

Top