മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

MEHUL-CHOKSI

ന്യൂഡല്‍ഹി: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. സിബിഐയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

ഇപ്പോള്‍ ആന്റിഗ്വയിലുള്ള മെഹുല്‍ ചോക്‌സിയെ വിട്ടുതരണമെന്ന ആവശ്യം ഇന്ത്യ ആന്റിഗ്വയോട് ഔദ്യോഗികമായി ആഭ്യര്‍ത്ഥിച്ചിരുന്നു. ചോക്‌സിയെ അറസ്റ്റ് ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഔദ്യോഗികമായി വിട്ടു കിട്ടല്‍ അപേക്ഷ കൈമാറിയത്.

ചോക്‌സിയുടെ പൗരത്വം റദ്ദു ചെയ്യില്ലെന്ന കാര്യം ആന്റിഗ്വ ഇന്ത്യയെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ ക്ലിയറന്‍സ് നല്‍കിയതിനു ശേഷമാണ് തങ്ങള്‍ ചോക്‌സിക്കു പൗരത്വം അനുവദിച്ചതെന്നാണ് ആന്റിഗ്വ വ്യക്തമാക്കിയത്. 13,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ചോക്‌സിയും നീരവ് മോദിയും ജനുവരിയിലാണു രാജ്യം വിട്ടത്.

Top