കലാഭവന്‍ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയനാക്കും

യലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സി.ബി.ഐ സംഘം കലാഭവന്‍ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയനാക്കും. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുള്ളത് കൊണ്ടാണ് വീണ്ടും നുണപരിശോധനയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. ചൊവ്വാഴ്ച ഹാജരാകാനാണ് സി.ബി.ഐ സോബിക്ക് നോട്ടീസ് നല്‍കി.

ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കലാഭവന്‍ സോബി ആരോപണമുന്നയിച്ചിരുന്നു. കൊലപാതകവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും സോബി നേരത്തേ വെളിപ്പെടുത്തിയിരുന്നു. അപകടസ്ഥലത്ത് താന്‍ ദുരൂഹ സാഹചര്യത്തില്‍ സ്വര്‍ണ കള്ളക്കടത്തു സോബിയുടെ മൊഴി സത്യമാണോ എന്നാണു സിബിഐ പ്രധാനമായി പരിശോധിക്കുന്നത്.

കേസില്‍ 15 ദിവസത്തിനകം നിര്‍ണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവന്‍ സോബി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അപകടത്തിനു സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവന്‍ സോബി എന്നിവരുടെ നുണപരിശോധനയാണു ഇന്നലെ പൂര്‍ത്തിയാക്കിയത്. പരിശോധനാ ഫലം മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറും.

Top