ഐസിഐസിഐ ബാങ്കിന്റെ മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ ലുക്കൗട്ട് നോട്ടീസ്

chanda

മുംബൈ: ചന്ദ കൊച്ചാറിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഐസിഐസിഐ ബാങ്കിന്റെ മുന്‍ മേധാവിയാണ് ചന്ദ കൊച്ചാര്‍.

ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ലുക്കൗട്ട്‌നോട്ടീസുണ്ട്.

വീഡിയോ കോണിന് 2009-11 കാലയളവില്‍ ആറ് വായ്പകളിലായി 1,875 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Top