cbi investigation in cashew development corporation Kollam

കൊല്ലം: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി സി.ബി.ഐ. തോട്ടണ്ടി വാങ്ങിയത് ടെണ്ടറില്‍ പങ്കെടുക്കാത്ത കമ്പനിയില്‍ നിന്നാണെന്ന് സി.ബി.ഐ വ്യക്തമാക്കി. അണ്ടി പരിപ്പ് വിറ്റത് മാനദണ്ഡം പാലിക്കാതെയാണെന്നും സി.ബി.ഐ കണ്ടെത്തി.

കൊല്ലത്തെ 25ഉം ഡല്‍ഹിയിലെ ഒരു കമ്പനിയ്ക്കുമാണ് പരിപ്പ് വിറ്റത്. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ വകമാറ്റി. തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഗ്രാറ്റുവിറ്റി തുക കെട്ടിടം മോടി പിടിപ്പിയ്ക്കാന്‍ വകമാറ്റിയതായി സി.ബി.ഐ പറഞ്ഞു. കേസില്‍ സി.ബി.ഐ ഉടന്‍ കുറ്റപത്രം നല്‍കും.

കേസന്വേഷണം ഏറ്റെടുത്ത ശേഷം രണ്ട് തവണയാണ് സിബിഐ സംഘം കൊല്ലത്തെ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് പരിശോധന നടത്തിയത്.

Top