ഡികെ ശിവകുമാറിന്റെ വസതിയിൽ സിബിഐ റെയ്ഡ്; സുപ്രധാന രേഖകൾ പിടിച്ചെടുത്തു

ബെം​ഗളൂരു; കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ വസതിയിൽ സിബിഐ റെയ്ഡ്. സുപ്രധാന രേഖകൾ പിടിച്ചെടുത്തെന്ന് സിബിഐ വ്യക്തമാക്കി. ശിവകുമാറിന്റെ സ്വദേശമായ കനകപുരയിലെ വസതിയിൽ ഇന്നലെ വൈകിട്ടും രാത്രിയുമായാണ് പരിശോധന നടന്നത്. നേരത്തെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടായിരുന്നു സിബിഐ റെയ്ഡ്.

വീടിന്റേയും ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള മറ്റു പ്രോപ്പർട്ടികളുടേയും രേഖകളാണ് പരിശോധിച്ചത് എന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സിബിഐ ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചിരുന്നെന്നും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശിവകുമാർ പ്രതികരിച്ചു.

 

Top