മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കിയ സംഭവത്തിൽ 7 പേർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ന്യൂഡൽഹി : മണിപ്പുർ കലാപത്തിനിടെ മേയിൽ ഗോത്ര സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.

രാജ്യമൊട്ടാകെ വലിയ പ്രതിഷേധമുയർത്തിയ സംഭവത്തിൽ സുപ്രീം കോടതി ഇടപെട്ടാണ് അന്വേഷണം സിബിഐയെ ഏൽപിച്ചത്. മണിപ്പുർ‌ പൊലീസ് അറസ്റ്റ് ചെയ്തവർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചത്.

മേയ് നാലിനാണ് ആയുധങ്ങളുമായി എത്തിയ ജനക്കൂട്ടം കാങ്പോക്പി ജില്ലയിൽ ഗ്രാമവാസികളെ ആക്രമിക്കുകയും വീടുകൾക്കു തീയിടുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തത്. 2 സ്ത്രീകൾ കൊല്ലപ്പെട്ടതായും ഗ്രാമവാസികൾ ആരോപിച്ചിരുന്നു.

Top