സിബിഐ 5 ന് നാളെ തുടക്കം; മമ്മൂട്ടി അടുത്ത മാസം പകുതിയോടെ ചേരും

ലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിബിഐ 5. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും നാളെ നടക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.മമ്മൂട്ടി ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലാണ് വർക്ക് ചെയ്യുന്നത്. ഇതിന് ശേഷം ഡിസംബര്‍ പകുതിയോടെയാവും മമ്മൂട്ടി ജോയിന്‍ ചെയ്യുക.

1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം. മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ മുകേഷ്, രഞ്ജി പണിക്കർ, സായികുമാർ, ആശാ ശരത്ത്, സൗബിൻ ഷാഹിർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top