ശ്രീജിത്തിന്റെ പോരാട്ടത്തിന്റെ നേട്ടം; ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ വിജ്ഞാപനം

sreejith

തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി.

വിജ്ഞാപനത്തിന്റെ പകര്‍പ്പ്‌ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി എം വി ജയരാജന്‍ ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി.

അതേസമയം, ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 771 ദിവസമായി.

സിബിഐ അന്വേഷണ നടപടികള്‍ തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ശ്രീജിത്ത് വ്യക്തമാക്കി.

നേരത്തെ, ശ്രീജീവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു.

ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരായ നടപടിയിലെ സ്റ്റേ നീക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഒന്നര വര്‍ഷം മുമ്പുള്ള സ്റ്റേ നീക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

Top