ലൈഫ് മിഷന്‍; അന്വേഷണം വേഗത്തിലാക്കാന്‍ സിബിഐയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാന്‍ സിബിഐയ്ക്ക് കേന്ദ്ര ഏജന്‍സിയുടെ നിര്‍ദേശം. ലൈഫ് പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് സംസ്ഥാന വിജിലന്‍സ് കൂടി സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ  നിര്‍ദേശമെത്തിയത്. അനുവാദമില്ലാതെ വിദേശ ധനസഹായം സ്വീകരിച്ചുവെന്ന കേസില്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാതാക്കളായ യൂണിടാക് ബില്‍ഡേഴ്‌സിനെതിരെ സിബിഐ കേസെടുത്തിരുന്നു. സ്ഥാപനത്തിന്റെ ഓഫീസിലും മറ്റും ഇന്നലെ പരിശോധനയും നടത്തി. കേസില്‍ ഒന്നാം പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലുളള ലൈഫ് മിഷന്‍ ഓഫീസിലും വൈകാതെ പരിശോധന ഉണ്ടാകും.

Top