എം.​നാ​ഗേ​ശ്വ​ര റാ​വു​വി​നെ സി​ബി​ഐ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു

ന്യൂഡല്‍ഹി: സിബിഐ അഡീഷണല്‍ ഡയറക്ടറായി എം.നാഗേശ്വര റാവുവിനെ നിയമിച്ചു. 1986 ബാച്ച് ഐപിഎസ് ഓഫീസറായ റാവുവിന്റെ നിയമനം കാബിനറ്റ് നിയമന കമ്മിറ്റി അംഗീകരിച്ചു.

സിബിഐ ഇടക്കാല ഡയറക്ടര്‍ പദവി വഹിച്ചുവരവെയാണ് സ്ഥിരനിയമനം നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു നാഗേശ്വര റാവുവിന്റെ താല്‍ക്കാലിക നിയമനം.

Top