ആര്യന്‍ ഖാനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പണം ആവശ്യപ്പെട്ടു, എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെ കേസ്

മുംബൈ : മയക്കു മരുന്ന് കേസില്‍ ഉള്‍പ്പെട്ട നടന്‍ ഷാരൂഖ് ഖാന്റെ മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ 25 കോടി ആവശ്യപ്പെട്ടെന്ന പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെ കേസെടുത്ത് സിബിഐ. ഷാരൂഖ് ഖാന്റെ മകനെ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്ക്‌ഡെ.

ആര്യന്‍ ഖാനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പണം ആവശ്യപ്പെട്ടെന്നാണ് കേസ്. സമീര്‍ വാങ്ക്‌ഡെയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന നടത്തി. കേസന്വേഷിക്കവേ എന്‍സിബി മുംബൈ സോണല്‍ ചീഫായിരുന്ന സമീര്‍ വാങ്ക്‌ടെയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. വേണ്ടത്ര തെളിവ് കണ്ടെത്താനാകാഞ്ഞതിനാല്‍ ആര്യന് ഖാനെ കഴിഞ്ഞ മെയില്‍ കേസില്‍ നിന്ന് എന്‍സിബി ഒഴിവാക്കിയിരുന്നു.

കേസില്‍ നിന്ന് ഒഴിവാക്കാന്‍ എട്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനില്‍ക്കെയാണ് സമീര്‍ വാങ്കഡെയെ അന്വേഷണത്തില്‍ നിന്ന് നീക്കിയത്. എന്‍സിപി നേതാവ് നവാബ് മാലിക്കിന്റെ മരുമകന്‍ ഉള്‍പ്പെട്ട കേസ് അടക്കം സമീര്‍ വാങ്കഡെ അന്വേഷിക്കുന്ന മറ്റ് ആറ് കേസുകളില്‍ നിന്നും ഇയാളെ മാറ്റിയിരുന്നു. ഒഡീഷ കേഡറിലെ 1996 ബാച്ച് ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്.

Top