ഏത് ഡേറ്റയും പിടിച്ചെടുക്കാം; രാജ്യത്ത് ഇനി കംപ്യൂട്ടറുകള്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍…

ന്യൂഡല്‍ഹി: രാജ്യത്ത് കംപ്യൂട്ടറുകള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കി.

നിരീക്ഷണത്തിനായി പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും സാധിക്കുന്നതാണ്. സിബിഐ, എന്‍ഐഎ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഡേറ്റകള്‍ പിടിച്ചെടുക്കാം.

മുന്‍പ് ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമായിരുന്നു കംപ്യൂട്ടറുകള്‍, മൊബൈല്‍ എന്നിവ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇനി മുതല്‍ പത്ത് ഏജന്‍സികള്‍ക്ക് പൗരന്റെ സ്വകാര്യതയിലേക്ക് അനുമതി കൂടാതെ തന്നെ കടക്കാന്‍ സാധിക്കും.

ഡേറ്റ പരിശോധിക്കാന്‍ അധികാരം ഉള്ള ഏജന്‍സികള്‍ ഇവയാണ്

1. ഇന്റലിജന്‍സ് ബ്യൂറോ
2. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ
3. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
4. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്
5. റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്,
6. സിബിഐ
7. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)
8. റോ
9. ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ്(ജമ്മു കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ആസാം എന്നിവിടങ്ങളില്‍ മാത്രം)
10. ഡല്‍ഹി പൊലീസ് കമ്മീഷണര്‍

Top