രാജ്യസുരക്ഷയ്ക്ക്; കംപ്യൂട്ടര്‍ നിയന്ത്രണത്തില്‍ വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കംപ്യൂട്ടറുകള്‍ നിയന്ത്രിക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം രംഗത്ത്. രാജ്യസുരക്ഷയ്ക്കായാണ് കംപ്യൂട്ടറുകള്‍ നിയന്ത്രിക്കുന്നതെന്നും ഉത്തരവില്‍ ആശങ്ക വേണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കംപ്യൂട്ടറുകള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കി. നിരീക്ഷണത്തിനായി പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും സാധിക്കുന്നതാണ്. സിബിഐ, എന്‍ഐഎ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഡേറ്റകള്‍ പിടിച്ചെടുക്കാം.

മുന്‍പ് ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമായിരുന്നു കംപ്യൂട്ടറുകള്‍, മൊബൈല്‍ എന്നിവ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇനി മുതല്‍ പത്ത് ഏജന്‍സികള്‍ക്ക് പൗരന്റെ സ്വകാര്യതയിലേക്ക് അനുമതി കൂടാതെ തന്നെ കടക്കാന്‍ സാധിക്കും.

Top