സിബിഐ വിവാദം ; കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: സിബിഐ കേസില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം. അന്വേഷണ റിപ്പോര്‍ട്ട് വൈകിയതിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എന്തുകൊണ്ട് ഇന്നലെ ഫയല്‍ ചെയ്തില്ലെന്ന് കോടതി ചോദിച്ചു.

അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിന് സോളിസിറ്റര്‍ ജനറല്‍ ക്ഷമ ചോദിച്ചു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ ഹര്‍ജി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. മൂന്ന് ഭാഗങ്ങളായുള്ള റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സമര്‍പ്പിച്ചു.

Top