ലൈഫ് മിഷന്‍ കേസ്; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

നേരത്തേ സി.ബി.ഐ. അന്വേഷണം ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ നേരത്തേ കേസെടുക്കുകയും ഇതുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടുപോവുകയുമാണ് ഉണ്ടായത്. എന്നാല്‍ ഇത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യുണീടാക്കും സര്‍ക്കാരും എത്തുകയായിരുന്നു.

ആദ്യഘട്ടത്തില്‍ സി.ബി.ഐ. അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണ് ചെയ്തത്. മറ്റ് കാര്യങ്ങള്‍ മുന്നോട്ടുപോകാമെന്ന് പറഞ്ഞു. എന്നാല്‍ ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സി.ബി.ഐ. വാദം. സി.ബി.ഐ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു.

Top