അന്വേഷണം ആരംഭിച്ചു; സിബിഐ ഹാത്‌റസിലെത്തും

ഡല്‍ഹി: ഹാത്‌റസില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ ബന്ധുവെന്നവകാശപ്പെട്ട് മൂന്ന് ദിവസം വീട്ടില്‍ തങ്ങിയ വനിത ഡോക്ടര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹാത്‌റസ് കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്
പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. അന്വേഷണം ഏറ്റെടുത്തതായുള്ള വിജ്ഞാപനം കേന്ദ്രം ഇന്നലെ പുറത്തിറക്കി.

ഇന്ന് കേസ് റജിസ്റ്റര്‍ ചെയ്തുവെന്ന് സിബിഐ അറിയിച്ചു. രണ്ട് ദിവസത്തിനുളളില്‍ സിബിഐ ഹാത്‌റസിലെത്തും. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പ്രത്യേക സംഘം സിബിഐക്ക് കൈമാറി.

Top