സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ഉള്‍പ്പെടെ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു

arrest

ന്യൂഡല്‍ഹി :സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) ഡയറക്ടര്‍ ഉള്‍പ്പെടെ ആറു പേരെ സിബിഐ അറസ്റ്റ് ചെയ്തു. സ്‌പോര്‍ടസ് അതോറിറ്റിയില്‍ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടു സായി ഡയറക്ടര്‍ എസ് കെ ശര്‍മ അടക്കം നാല് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുമാണ് അറസ്‌റിലായത്.

അതേസമയം അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും അഴിമതിക്കെതിരായ ഏതുനടപടിയെയും പിന്തുണയ്ക്കുമെന്നും സായ് ഡയറക്ടര്‍ ജനറല്‍ നീലം കപൂര്‍ പറഞ്ഞു.

Top