കോൺഗ്രസ്‌ നേതാവ് റോഷൻ ബേഗിനെ സിബിഐ അറസ്റ്റ് ചെയ്തു

ബംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന്‍ ബേഗിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐ-മോണിറ്ററി അഡൈ്വസറി പൊന്‍സി അഴിമതി കേസിലാണ് റോഷന്‍ ബേഗിനെ അറസ്റ്റ് ചെയ്തത്. റോഷന്‍ ബേഗിനെ നേരത്തെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു.

ഇന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ സിബിഐ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ റോഷന്‍ ബേഗിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top