വിവാദ മദ്യ നയം; മലയാളി വ്യവസായി വിജയ് നായർ അറസ്റ്റിൽ

ഡല്‍ഹി: വിവാദ മദ്യ നയവുമായി ബന്ധപ്പെട്ട് മലയാളി വ്യവസായി വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യ അഴിമതി കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

അഴിമതി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്.

ഇവന്റ് മാനേജ്മെന്റ് കമ്പനി മുന്‍ സിഇഒയായ വിജയ് നായരെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സിസോദിയ ഉള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നത്.

Top