മുസാഫര്‍പൂര്‍ പീഡനം; അന്തേവാസിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെടുത്തു

rape123

പാറ്റ്‌ന: ബീഹാറിലെ മുസാഫര്‍പൂര്‍ കൂട്ടമാനഭംഗക്കേസുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിലെ അന്തേവാസിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം സിബിഐ കണ്ടെത്തി.

സിക്കന്ദര്‍പുര്‍ മേഖലയിലെ ശ്മശാനത്തില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. ലൈംഗിക പീഡനം ചെറുത്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അസ്ഥികൂടമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഡിഎന്‍എ പരിശോധനകള്‍ ഉള്‍പ്പെടെയുള്ളവ നടത്തി വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ നടന്ന പീഡനം പുറം ലോകം അറിഞ്ഞത് കുറച്ചു നാളുകള്‍ക്ക് മുമ്പായിരുന്നു.

34 പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്നായിരുന്നു കണ്ടെത്തിയത്. അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള എന്‍ജിഒയുടെ ഉടമ ബ്രജേഷ് താക്കൂര്‍ ഉള്‍പ്പെടെ പത്തുപേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

Top