തിടുക്കത്തില്‍ എന്തിനായിരുന്നു അലോക് വര്‍മ്മയെ മാറ്റിയത്; ചോദ്യവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ നടപടിയെ ചോദ്യം ചെയ്ത് അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങളുമായി സുപ്രീംകോടതി രംഗത്ത്.

സിബിഐ തലപ്പത്തെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ലെന്നും തിടുക്കത്തില്‍ എന്തിനായിരുന്നു അലോക് വര്‍മ്മയെ മാറ്റിയതെന്നും വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചോദിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സെലക്ട് കമ്മിറ്റിയെ എന്തുകൊണ്ടാണ് ഈ നടപടികള്‍ അറിയിക്കാതിരുന്നതെന്നും കോടതി ചോദിച്ചു.

Top