ഐബി ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെ മര്‍ദ്ദിച്ചുവെന്ന് സിബിഐ

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി സിബിഐ. ഐഎസ്ആര്‍ഒ ചാരക്കേസ് ചോദ്യം ചെയ്യലിനിടെ ഐ ബി ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെ മര്‍ദ്ദിച്ചെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു. സിബി മാത്യൂസിന്റെ ജാമ്യ ഹര്‍ജി എതിര്‍ക്കുമ്പോഴായിരുന്നു സിബിഐയുടെ വാദം.

ആര്‍ ബി ശ്രീകുമാറിന്റെയും സിബി മാത്യൂസിന്റെയും സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനമെന്നും മര്‍ദ്ദനത്തില്‍ നമ്പി നാരായണന് കാലിന് പരിക്കേറ്റുവെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സിബിഐ വാദങ്ങള്‍ ഉന്നയിച്ചത്.

ഗൂഢാലോചന കേസില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാലാണ് രഹസ്യ സ്വഭാവത്തോടെ അന്വേഷിക്കുന്നതെന്നും സിബിഐ തിരുവനന്തപുരം ജില്ലാ കോടതിയില്‍ വാദിച്ചു.

 

Top