സേതുരാമയ്യരുടെ കുതിപ്പ്; നെറ്റ്ഫ്ലിക്സില്‍ രണ്ടാം ആഴ്ചയും സിബിഐ 5ന് നേട്ടം

കൊച്ചി: ഒടിടി റിലീസിൽ വൻ വിജയമായി മമ്മൂട്ടി നായകനായ സിബിഐ 5 ദ ബ്രെയിൽ. തീയറ്റർ പ്രദർശനത്തിന് ശേഷം നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം ജൂൺ 13 മുതൽ ജൂൺ 19 വരെയുള്ള ആഴ്ചയിൽ നോൺ ഇംഗ്ലീഷ് സിനിമ വിഭാഗത്തിൽ നാലാമതാണ്. റിലീസ് ചെയ്ത് തുടർച്ചയായി രണ്ടാം ആഴ്ചയും സിബിഐ 5 ഈ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.

ദാ റോത്ത് ഓഫ് ഗോഡ്, സെൻതൗറോ, ഹേർട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സിബിഐയ്ക്ക് മുന്നിലുള്ളത്. ഗൾഫ് രാജ്യങ്ങളിലും പാക്‌സ്താൻ, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെൻഡിങ്ങിലെത്തിയിരുന്നു.

കഴിഞ്ഞ ദിവസം റിലീസായ ഹിന്ദി ചിത്രം ഭൂൽഭുലയ്യ 2 സിബിഐയ്ക്ക് ശേഷമാണ് ഇപ്പോൾ. മലയാള സിനിമ ഈ വർഷം കാത്തിരുന്ന പ്രധാന റിലീസുകളിൽ ഒന്നായിരുന്നു സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിൻ (CBI 5). വൻ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിനു ശേഷം സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ബോധപൂർവ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്നായിരുന്നു ഇതിനെക്കുറിച്ച് സംവിധായകൻ കെ മധുവിൻറെ പ്രതികരണം.

ചിത്രം വിജയം നേടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം ചിത്രം ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ആദ്യ 9 ദിനങ്ങളിൽ നിന്ന് 17 കോടിയാണ് ചിത്രം വിദേശ മാർക്കറ്റുകളിൽ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. അതേസമയം ഒടിടി റിലീസിനു ശേഷം ചിത്രത്തെ വിമർശിച്ച് സോഷ്യൽ മീഡിയ സിനിമാ ​ഗ്രൂപ്പുകളിൽ ഒട്ടനവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

മുകേഷ്, സായ്‍കുമാർ, മുകേഷ്, രൺജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്‍ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്‍ണൻ, അന്ന രേഷ്‍മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. വിക്രമായി ജ​ഗതി ശ്രീകുമാറിനെ സ്ക്രീനിൽ വീണ്ടും അവതരിപ്പിച്ചത് തിയറ്ററുകളിൽ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

Top