അനധികൃത പണമിടപാട്; പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖ സിബിഐ പൂട്ടി സീല്‍ ചെയ്തു

Punjab National Bank

മുംബൈ: അനധികൃത പണമിടപാട് നടന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എംസിബി ബ്രാഡി ഹൗസ് ശാഖ സിബിഐ പൂട്ടി സീല്‍ ചെയ്തു.

ശാഖയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്ത് ഒരുദിവസം കഴിഞ്ഞപ്പോഴാണ് അന്വേഷണസംഘം ശാഖ സീല്‍ ചെയ്തത്.

ജനറല്‍ മാനേജര്‍ തലത്തിലുള്ള അഞ്ച് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യംചെയ്തുവരികയാണ്. അതോടൊപ്പം അറസ്റ്റ് ചെയ്ത ഗോകുല്‍നാഥ് ഷെട്ടി(റിട്ടയേഡ്), മനോജ് കാരാട്ട് തുടങ്ങി ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യുന്നുണ്ട്.

അതേസമയം കേസില്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു

റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രനായ വിപുല്‍ അംബാനി മൂന്ന് വര്‍ഷമായി നീരവിന്റെ കമ്പനിയിലെ ജീവനക്കാരനാണ്. കമ്പനിയുമായി ബന്ധപ്പെട്ടരേഖകള്‍ വിശദമായി പരിശോധിച്ച് സിബിഐ വിപുലിനെ രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു. മുംബൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വിപുല്‍ അംബാനിയെ സിബിഐ ചോദ്യം ചെയ്തത്.

Top