പെരിയ കേസ്; സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പെരിയ ഇരട്ടകൊലപാതക കേസില്‍ സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം നല്‍കി സിബിഐ. അന്വേഷണ വിവരങ്ങള്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് വിവരങ്ങള്‍ കൈമാറിയത്. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറിയിട്ടില്ലെന്നും സിബിഐ പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നിസഹകരണം ഉണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോവുകയാണെന്നും നിരവധി പേരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചതായും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീം കോടതി നാളെ കേസ് പരിഗണിക്കും. സിബിഐ അന്വേഷണം തുടങ്ങിയെങ്കില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

കേസ് രേഖകള്‍ തേടി ഏഴ് തവണ സിബിഐ കത്ത് നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.

Top