ബംഗാളി ചിത്രത്തിലെ ‘മുസൽമാൻ’ എന്ന വാക്ക് ; നിശബ്ദമാക്കണമെന്ന് സിബിഎഫ്സി

Musalman in film

ബംഗാളി ചിത്രമായ ‘ചിറോഡിനർ ഏക് ഒന്ന്യോ പ്രേമേർ ഗൽപ്പൂവിലെ ‘മുസൽമാൻ’ എന്ന വാക്ക് നിശബ്ദമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കമ്മിറ്റിയുടെ നിർദേശം. ആർ ചൗധരി സംവിധാനം ചെയ്ത ചിത്രത്തിനാണ് സിബിഎഫ്സിയുടെ പുതിയ നിർദേശം.

സിബിഎഫ്സിയോട് എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ അത് പറയേണ്ട ആവശ്യമില്ലെന്നാണ് മറുപടി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പുനർനിർണയം സമിതിയെ സമീപിക്കുമെന്ന് ആർ ചൗധരി അറിയിച്ചു.

എന്നാൽ നിശ്ചിത സമയത്തേയ്ക്കാണ് ആ വാക്ക് നിശബ്ദമാക്കാൻ പറഞ്ഞതെന്നും വാക്കുകൾകൊണ്ടോ , ദൃശ്യങ്ങൾകൊണ്ടോ മറ്റുള്ളവരുടെ വംശീയവും മതപരവുമായ രീതികളെ അധിക്ഷേപിക്കരുതെന്നതിന്റെ ലംഘനം എന്ന നിലയിലാണ് നടപടി സ്വീകരിച്ചതെന്ന് സിബിഎഫ്സി ഡയറക്റ്റീവ് അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

Top