കോവിഡ്19 : ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌കരിക്കുന്നു

കൊറോണ വൈറസ് പാന്‍ഡെമിക് മൂലം 2020-21 മൂല്യനിര്‍ണയ വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌കരിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) ഞായറാഴ്ച (ഏപ്രില്‍ 19) അറിയിച്ചു. ഈ മാസം അവസാനത്തോടെ പുനരവലോകനത്തെ അറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ, മാര്‍ച്ച് 31 ന് അവസാനിക്കുന്ന ആദായനികുതിയുമായി ബന്ധപ്പെട്ട വിവിധ നിയമപരമായ സമയപരിധികള്‍ ജൂണ്‍ 30 വരെ നീട്ടിയിരുന്നു. കൊറോണ വൈറസ് പടരുന്നതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അതിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളും കണക്കിലെടുത്താണ് ഈ തീരുമാനങ്ങള്‍ എടുത്തത്.

കോവിഡ്19 പാന്‍ഡെമിക് മൂലം ഇന്ത്യാ ഗവണ്‍മെന്റ് അനുവദിച്ച വിവിധ ടൈംലൈന്‍ എക്സ്റ്റന്‍ഷനുകളുടെ മുഴുവന്‍ ആനുകൂല്യങ്ങളും നികുതിദായകര്‍ക്ക് ലഭ്യമാക്കുന്നതിനാണ് റിട്ടേണ്‍ ഫോമുകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) വ്യക്തമാക്കി. മാറ്റങ്ങളോടെയുള്ള റിട്ടേണ്‍ സംവിധാനം മേയ് 31 -ഓടെ ലഭ്യമാക്കുമെന്നും സി.ബി.ഡി.ടി. അറിയിച്ചു.

Top