മഹാത്ഭുതം; തായ്‌ലന്റിലെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് കുട്ടികള്‍

ചിയാംഗ് റായി: തായ്‌ലന്റിലെ ഗുഹയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞത് മഹാത്ഭുതമെന്ന് രക്ഷപ്പെട്ട ഒരു കുട്ടി. 14കാരനായ അദുല്‍ സാമോണാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. ജൂണ്‍ 23ന് പരിശീലകനൊപ്പം ഗുഹയിലകപ്പെട്ടു പോയ 12 കുട്ടികളില്‍ ഒരാളായിരുന്നു സാമോണ്‍.

ആരോഗ്യസ്ഥിതി തൃപ്തികരമായതിനെ തുടര്‍ന്ന് കുട്ടികളെല്ലാവരും ആശുപത്രി വിട്ടു. അധികൃതര്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ കുട്ടികള്‍ക്കും പരിശീലകനും വന്‍ വരേവേല്‍പ്പാണ് നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.

Top