കാവേരി പ്രശ്‌നം ; ഉചിതമായ തീരുമാനമുണ്ടാകുമെന്ന് സുപ്രീംകോടതി

kaveri

ന്യൂഡല്‍ഹി: കാവേരി പ്രശ്‌നത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് സുപ്രീംകോടതി. തമിഴ്‌നാട്ടില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. കവേരി നദി പ്രശ്‌നത്തില്‍ അണ്ണാ ഡിഎംകെ നടത്തിയ നിരാഹാര സമരത്തിനിടെ ബിരിയാണിയും മദ്യവും കഴിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

കാവേരി നദീ വിഷയത്തില്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ രാജ്യസഭാ എംപി എസ്.ആര്‍.മുത്തുകറുപ്പന്‍ രാജിവച്ചിരുന്നു.

ആറാഴ്ചക്കകം ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട്ടില്‍ പ്രക്ഷോഭങ്ങള്‍ രൂക്ഷമാകുന്നത്.

Top