സംസ്ഥാനത്തെ മഴ, ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. മഴ തുടരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. ‘ഡ്രൈ ഡേ’ ആചരണത്തിൽ ശ്രദ്ധ ചെലുത്തണം. ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഫലപ്രദമായ മാർഗം വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഇല്ലാതാക്കുകയാണ്. ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

വീട്ടിനകത്ത് ശ്രദ്ധിക്കേണ്ടവ:
*ഫ്രിഡ്ജിന്റെ പുറകിലെ ട്രെ
*ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ
*വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ
*ഉപയോഗിക്കാത്ത ക്ലോസറ്റ്
*മുഷിഞ്ഞ വസ്ത്രങ്ങൾ

വീടിന് വെളിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
*ഉപയോഗ ശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ, ആട്ടുകല്ല്, ഉരൽ, ക്ലോസറ്റുകൾ വാഷ്‌ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കുക.
*ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കുക.
*വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും മൂടി സൂക്ഷിക്കുക

പൊതുയിടങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
*പാഴ്‌വസ്തുക്കൾ വലിച്ചെറിയരുത്.
*ഈഡിസ് കൊതുകുകൾ വളരാനുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കുക.

Top