അത്ഭുത രക്ഷപ്പെടല്‍ ; ട്രക്കിടിച്ച് വീണയാള്‍ നിസ്സാരമായി എഴുന്നേറ്റ് നടന്നുപോയി

GUJARATH

അഹമ്മദാബാദ്: മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന സംഭവങ്ങള്‍ പലപ്പോഴായി വായിച്ചറിയുകയും കാണുകയും ചെയ്തിട്ടുണ്ടാകും. ഇത്തരത്തില്‍ അത്ഭുതകരമായി മരണത്തില്‍ നിന്ന് രക്ഷപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഗുജറാത്തിലാണ് സംഭവം.

നടുറോഡില്‍ വെച്ച് ട്രക്കിടിച്ച ശേഷം പരിക്കുകളൊന്നും കൂടാതെ നടന്നുപോവുന്ന മനുഷ്യന്റെ വീഡിയോയാണ് മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ഹലോള്‍-പവാഗത് ദേശീയപാതയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.

കാല്‍നടയാത്രക്കാരനെ ട്രക്ക് ഇടിച്ചിടുന്നതാണ് വീഡിയോ. എന്നാല്‍, ഇടിയുടെ ആഘാതത്തില്‍ അയാള്‍ നിലത്തേക്ക് മറിഞ്ഞുവീഴുകയും തൊട്ടടുത്ത നിമിഷം നിസ്സാരമായി എഴുന്നേറ്റ് നടന്നുപോവുന്ന ദൃശ്യങ്ങളുമാണ്‌ വീഡിയോയില്‍. ട്രക്കിനടിയില്‍ പെടാതെ റോഡിന്റെ വശത്തേക്ക് വീണതാണ് ഇയാള്‍ രക്ഷപ്പെടാന്‍ കാരണം.

Top