നൊബേല്‍ പുരസ്‌ക്കാരം; വേദിയില്‍ നിന്ന് പെട്ടിയടക്കം മോഷണം പോയി

റിയോ ഡി ജനീറോ: ഫീല്‍ഡ്‌സ് മെഡല്‍ പുരസ്‌ക്കാരമാണ് സമ്മാനിച്ചയുടനെ മോഷണം പോയത്. മാത് മാറ്റിക്‌സിന്റെ നൊബേല്‍ എന്നാണ് ഫീല്‍ഡ്‌സ് മെഡല്‍ പുരസ്‌ക്കാരം അറിയപ്പെടുന്നത്. കൗഷര്‍ ബിര്‍ക്കര്‍ക്ക് സമ്മാനിച്ച നൊബേല്‍ പുരസ്‌ക്കാരമാണ് മോഷണം പോയിരിക്കുന്നത്.പെട്ടിയോടെയാണ് മോഷണം നടന്നിരിക്കുന്നത്.

ഇറാനിലെ കുര്‍ദിഷ് അഭയാര്‍ഥിയായ കൗഷര്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായ കൗഷര്‍ ബിര്‍ക്കര്‍ക്ക് ഇന്നലെ റിയോ ഡി ജനീറോയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌ക്കാരം നല്‍കിയത്.ഗണിതശാസ്ത്രത്തിലെ പ്രതിഭക്കുള്ള 4,000 ഡോളറിന്റെ സ്വര്‍ണ്ണ മെഡലാണ് കൗഷറിന് സമ്മാനിച്ചത്.

പുരസ്‌ക്കാരം നല്‍കി നിമിഷങ്ങള്‍ക്കകമാണ് വേദിയില്‍ നിന്ന് പെട്ടിയടക്കം മെഡല്‍ നഷ്ടമായത്.ഇത് സംഘാടകരിലും അത്ഭുതം സൃഷിട്ടിച്ചിരിക്കുകയാണ്.സംശയം തോന്നുന്ന രണ്ടു പേരെ പൊലിസ് പിടികൂടിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു

Top