പൂച്ചകള്‍ക്ക് ‘മമ്മി’ ഉണ്ടായിരുന്നു; കണ്ടെത്തലുമായി ഈജിപ്റ്റിലെ ഗവേഷകര്‍

കെയ്‌റോ: ഈജിപ്തിലെ സക്കാറയിലെ പിരമിഡ് സമുച്ചയത്തില്‍ നിന്നും 6000 വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. ഏപ്രിലില്‍ തുടങ്ങിയ ഖനന പദ്ധതിയുടെ ഫലമായിട്ടാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. കണ്ടെത്തിയ 7 സ്മാരകങ്ങളില്‍ 3 എണ്ണം പൂച്ചകളുടേതാണെന്നതാണ് ഏറ്റവും രസകരം. ഒരെണ്ണം ഖുഫു ഇംഹട്ടിലെ ഭാഗങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്.

വിവിധ പ്രാണികളുടെ മമ്മികളും ഇതേ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് പുരാവസ്തു കൗണ്‍സില്‍ തലവന്‍ മൊസ്റ്റാഫ വസീരി അറിയിച്ചത്.

ഇത്തരത്തിലുള്ള രണ്ട് ശവകുടീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ഡസനോളം പൂച്ച മമ്മികള്‍ ഇവിടെ കണ്ടെത്തിക്കഴിഞ്ഞു. 100 കണക്കിന് പൂച്ച പ്രതിമകളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. മരത്തടികള്‍ കൊണ്ടും വെങ്കലം കൊണ്ടും നിര്‍മ്മിച്ചവയാണവ. പൂച്ചകളെ ദൈവങ്ങളായി ആരാധിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. പ്രാചീന ഈജിപ്റ്റില്‍ പൂച്ചകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു.

പരുന്തുകളുടെയും പശുവിന്റെയും പ്രതിമകള്‍ ഇത്തരത്തില്‍ മമ്മികളായി വച്ചിരിക്കുന്നത് നേരത്തെ ഈ പ്രദേശത്ത് നിന്നും ലഭിച്ചിട്ടുണ്ട്.

Top