അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയ പുരോഹിതനെ മോചിപ്പിച്ചു; മൂന്നുപേരെക്കുറിച്ച് വിവരമില്ല

അബുജ: നൈജീരിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ പുരോഹിത വിദ്യാര്‍ത്ഥികളില്‍ ഒരാളെ വിട്ടയച്ചു.10 ദിവസത്തിനു ശേഷമാണ് അദ്ദേഹത്തെ വിട്ടയക്കുന്നത്.

ജനുവരി 18ന് കഡുന- അബുജ ഹൈവേയിലാണ് സാരമായി പരിക്കുകളോടെ പുരോഹിതനെ അജ്ഞാതര്‍ ഉപേക്ഷിച്ചത്. പീറ്റര്‍ കന്‍വായ് (19), പീറ്റര്‍ ഉമെന്‍കോര്‍ (23), സ്റ്റീഫന്‍ ആമോസ് (23) മൈക്കല്‍ നാടി (18) എന്നീ പുരോഹിത വിദ്യാര്‍ത്ഥികളെയാണ് തട്ടിക്കൊണ്ട് പോയത്. എന്നാല്‍ ഇതില്‍ ആരെയാണ് മോചിപ്പിച്ചിരിക്കുന്നത് എന്നകാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

തടവിലുള്ള മറ്റ് മൂന്നുപേരെയും കുറിച്ച് ഇപ്പോഴും വിവരങ്ങള്‍ ലഭ്യമല്ല. നൈജീരിയയിലെ കഡുനയിലുള്ള ആശുപത്രിയിലെ ഐസിയുവിലാണ് പുരോഹിതനെ പ്രവേശിപ്പിച്ചിട്ടുള്ളത്.

Top