കാറ്റലോണിയ ഇനി സ്പാനിഷ് ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍

കാറ്റലോണിയ: സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയയില്‍ സ്പാനിഷ് ഭരണകൂടം നിയന്ത്രണം എറ്റെടുത്തു.

ഇതിനെ തുടര്‍ന്ന്, പ്രഖ്യാപനം നടത്തിയ മുന്‍ കറ്റാലന്‍ പ്രസിഡന്റ് കാര്‍ലസ് പൂജമോണ്ടും അടുത്ത അനുയായികളും രാജ്യം വിട്ടു.

ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലേക്കാണ് പൂജമോണ്ട് കടന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വള്ളിയാഴ്ച സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉടന്‍ തന്നെ പൂജമോണ്ടിനെയും മന്ത്രിമാരെയും മാഡ്രിഡിലെ മരിയാനോ റഹോയ് ഭരണകൂടം പുറത്താക്കിയിരുന്നു.

എന്നാല്‍, പൂജമോണ്ട് ബെല്‍ജിയത്തില്‍ രാഷ്ട്രീയഅഭയം തേടുമോയെന്ന് വ്യക്തമല്ല.

ഡിസംബര്‍ 21 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പൂജമോണ്ടിന്റെ അനുയായികള്‍ മല്‍സരിക്കുെമന്നും സൂചനയുണ്ട്.

അതേസമയം, പൂജമോണ്ടിനെതിരെ രാജ്യദ്രാഹകുറ്റം ചുമത്താനുള്ള നടപടികള്‍ ഭരണകൂടം ആരംഭിച്ചു.

Top