മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും ഒറ്റയ്ക്ക് മത്സരിച്ചേക്കും
മുംബൈ: മഹാരാഷ്ട്രയില്‍ സീറ്റിനെ ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ ശിവ സേനയും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തുന്നു. 25 വര്‍ഷമായുള്ള ഐക്യത്തിന് ഇതോടെ ഭീഷണിയായിരിക്കുകയാണ്. ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്നാണ് അണിയറയില്‍ നിന്നുള്ള സൂചന.