National articles

Mohan Bhagwat

ഹിന്ദു രാഷ്ട്രമെന്നാല്‍ അവിടെ മുസ്ലിംകള്‍ക്ക് സ്ഥാനമില്ലെന്ന് അര്‍ഥമില്ലെന്ന് മോഹന്‍ ഭാഗവത്

ഹിന്ദു രാഷ്ട്രമെന്നാല്‍ അവിടെ മുസ്ലിംകള്‍ക്ക് സ്ഥാനമില്ലെന്ന് അര്‍ഥമില്ലെന്ന് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ഹിന്ദു രാഷ്ട്രമെന്നാല്‍ അവിടെ മുസ്ലിംകള്‍ക്ക് സ്ഥാനമില്ലെന്ന് അര്‍ഥമില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് ഹിന്ദുത്വം ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വം എന്നത് ഒരു ലോകം ഒരു കുടുംബം എന്നതാണ്. ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് സാര്‍വലൗകിക സാഹോദര്യത്തിന് വേണ്ടിയാണ്.

bsf

ജമ്മുവില്‍ പാക് സൈന്യത്തിന്റെ ഒളിയാക്രമണത്തില്‍ ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ വേലിക്കരുകില്‍ പട്രോളിംഗ് നടത്തുമ്പോഴാണ് ജവാന് വെടിയേറ്റത്. സാംബ ജില്ലയിലെ രാംഗഡിലായിരുന്നു ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ പാക് സൈന്യം യാതൊരുവിധ പ്രകോപനവുമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തതായും

NIRMMALA SITHARAM

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ക്ക് ഇന്ത്യാ വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് മന്ത്രി

ന്യൂഡല്‍ഹി : ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ക്കെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ രംഗത്ത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ക്ക് ഇന്ത്യാ വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് നിര്‍മലാ സീതാരാമന്‍ ആരോപിച്ചു. ഇന്ത്യ വിരുദ്ധ ശക്തികള്‍ വിദ്യാര്‍ത്ഥികളിലൂടെ ലഘുലേഖ ഉപയോഗിച്ചു രാജ്യത്തിനെതിരെ

honour killing

തെലങ്കാനയിലെ ദുരഭിമാനകൊല ഒരു കോടി രൂപയുടെ കോട്ടേഷൻ: പ്രതികൾക്ക് ഐഎസ്ഐ ബന്ധവും

നല്‍ഗോണ്ട: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് പട്ടാപ്പകല്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി. ബീഹാറില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത്. ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികള്‍ കൊലപാതകം

Untitlerape

ബോര്‍ഡിംഗ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കി

ഡെറാഡൂണ്‍: ഡെറാഡൂണിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കി. സംഭവത്തില്‍ നാല് സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് ഒളിച്ചു വയ്ക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, ഹോസ്റ്റല്‍ മേല്‍നോട്ടക്കാരന്‍

NITHYANANTHA

ആല്‍ബര്‍ട്ട് ഐന്‍സ്റ്റെയിന്റെ ഊര്‍ജ്ജ സമവാക്യം തെറ്റാണെന്ന് ആള്‍ദൈവം നിത്യാനന്ദ

ന്യൂഡല്‍ഹി: ആല്‍ബര്‍ട്ട് ഐന്‍സ്റ്റെയിന്റെ വിഖ്യാത സമവാക്യം E=mc² ശരിയല്ലെന്ന് വിവാദ ആള്‍ ദൈവം നിത്യാനന്ദ. സമവാക്യത്തെ വ്യാഖ്യാനിക്കുന്ന നിത്യാനന്ദയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഊര്‍ജ്ജം ഒരിക്കലും പിണ്ഡത്തിനും വേഗതയ്ക്കും തുല്യമാകില്ലെന്നാണ് പ്രധാന വാദം. അവസാനമില്ലാത്ത ഒന്നിനെയാണ് പിണ്ഡമെന്ന് പറയുന്നത്. ഊര്‍ജ്ജം തീവ്രതയാണ്.

supreme court

ജാമ്യാപേക്ഷകളില്‍ കേസിന്റെ മെറിറ്റിലേയ്ക്ക് പോകേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേയ്ക്ക് പോകേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രഥമദൃഷ്ടിയാല്‍ കേസുണ്ടോ എന്നാണ് നോക്കേണ്ടതെന്ന് കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് ഹൈക്കോടതികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.

nirmala

റാഫേല്‍ ഇടപാട്; എകെ ആന്റണിയ്ക്ക് മറുപടിയുമായി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ എകെ ആന്റണിയ്ക്ക് മറുപടിയുമായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിരോധ ഇടപാടുകള്‍ ചെയ്തു തീര്‍ക്കുവാന്‍ സമയപരിധി ഉണ്ടെന്നും സൈന്യത്തിന്റെ ആവശ്യം അനുസരിച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. എന്തു കൊണ്ട് എച്ച്എഎല്ലിനെ തഴഞ്ഞു എന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടത്

mp-school

രാജ്യത്തെ 52 സ്‌കൂളുകള്‍ക്ക് ശുചിത്വ വിദ്യാലയ പുരസ്‌ക്കാരങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ 52 സ്‌കൂളുകള്‍ക്ക് ഈ വര്‍ഷത്തെ ശുചിത്വ വിദ്യാലയ പുരസ്‌ക്കാരം നല്‍കി. ഡല്‍ഹിയിലെ ഡോ.അംബേദ്ക്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രിയുടെ സ്വച്ഛതാ ഹി സേവാ ക്യാംപെയിന്റെ ഭാഗമായാണ്

murder

പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ പിതാവിനെ ഏഴംഗ സംഘം കൊലപ്പെടുത്തി

നാസിക്: മഹാരാഷ്ട്രയില്‍ മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ പിതാവിനെ ഏഴംഗ സംഘം മര്‍ദിച്ച് കൊലപ്പെടുത്തി. കോടതിയുടെ പരിഗണനയിലുള്ള കേസ് പിന്‍വലിക്കാന്‍ പെണ്‍ക്കുട്ടിയുടെ കുടുംബം തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് പിതാവിനെ കൊലപ്പെടുത്തിയത്. 2015ലായിരുന്നു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് കുടുംബം പൊലീസ് സ്റ്റേഷനില്‍ കേസ്

Back to top