വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട

വളാഞ്ചേരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ 71,50,000 രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് വളാഞ്ചേരി പൊലീസ് ആണ് പരിശോധന നടത്തിയത്. കെഎല്‍ 51U 3235 അശോക് ലയലന്‍ഡ് മിനി ഗുഡ്‌സില്‍ നിന്നാണ് പണം പിടിച്ചത്. വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീന്‍ (42) , സഹായിയായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് കുഴല്‍പ്പണം പിടിക്കുന്നത്. രണ്ടിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച പണം പിടിച്ചത്. ഒന്നരമാസക്കാലമായി 10 കോടിയിലധികം കുഴല്‍പ്പണമാണ് വളാഞ്ചേരി പൊലീസ് ഇതുവരെയായി പിടികൂടിയത്.

Top