ഉത്തര്‍പ്രദേശില്‍ 32 രോഗികള്‍ക്ക് ടോര്‍ച്ച് വെളിച്ചത്തില്‍ തിമിര ശസ്ത്രക്രിയ

ഉന്നാവ: ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ 32 രോഗികള്‍ക്ക് തിമിരത്തിനമുള്ള ശസ്ത്രക്രിയ നടത്തിയത് ടോര്‍ച്ച് വെളിച്ചത്തിലെന്ന് റിപ്പോര്‍ട്ട്.

നവാബ്ഗഞ്ചിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തിമിര ശസ്ത്രക്രിയ നടത്തിയത്.

വൈദ്യൂതി തടസപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയവരെ വെറും നിലത്താണ് കിടത്തിയതെന്നും കിടക്ക നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Top