മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ബസ് തടഞ്ഞ് പടയപ്പ ചില്ലു തകര്‍ത്തു. തമിഴ്നാട് ആര്‍ടിസിയുടെ മൂന്നാര്‍- ഉദുമല്‍പേട്ട ബസിന്റെ ഗ്ലാസാണ് ഇന്നലെ രാത്രി തകര്‍ത്തത്.

ആന ഇപ്പോള്‍ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്.രാജമല എട്ടാം മൈലില്‍വെച്ചാണ് ബസിന്റെ ചില്ലു തകര്‍ത്തത്.

Top