കാറ്റലോണിയയില്‍ ഒക്ടോബര്‍ ഒന്നിനു ഹിതപരിശോധനയെന്ന് വിഘടനവാദി നേതാവ്

ബാഴ്‌സലോണ: കാറ്റലോണിയയില്‍ ഒക്ടോബര്‍ ഒന്നിനു ഹിതപരിശോധന നടത്തുമെന്നു വിഘടനവാദി നേതാവ് കാള്‍സ് പഗ്ഡമന്‍ഡ്. സ്‌പെയിനില്‍ നിന്നു വേര്‍പെട്ട് സ്വതന്ത്ര രാജ്യം രൂപീകരിക്കണമെന്ന വിഷയത്തിലാണ് ഹിത പരിശോധന.

എന്നാല്‍, രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കം അനുവദിക്കില്ലെന്നു സ്‌പെയിന്‍ വ്യക്തമാക്കി. സ്‌പെയിന്‍ സര്‍ക്കാരുമായി മാസങ്ങള്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഹിതപരിശോധനയ്ക്ക് കളമൊരുങ്ങിയത്.

വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും നടത്താന്‍ പാടില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കൂടുതല്‍ സ്വയംഭരണ അവകാശത്തിന് വേണ്ടി കാറ്റലോണിയ ശബ്ദമുയര്‍ത്തി വരികയാണ്.

2014-ല്‍ നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടിരുന്നു. 75 ലക്ഷം ജനസഖ്യയും സാമ്പത്തിക ശേഷിയുമുള്ള നാടായ കാറ്റലോണിയയുടെ സ്വതന്ത്ര രാജ്യം രൂപീകരിക്കാനുള്ള നീക്കം സ്‌പെയിന്‍ സര്‍ക്കാരും ഭരണഘടന കോടതിയും തടയുകയായിരുന്നു.

Top