കാസ്റ്റിങ്ങ് കൗച്ച്; രണ്‍ വീറിന് പിന്നാലെ തുറന്ന പറച്ചിലുമായി കരണ്‍ താക്കര്‍

KARAN THAKKAR

മുംബൈ: കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് തുറന്നു പറച്ചിലുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതില്‍ പുരുഷ താരങ്ങളും തങ്ങള്‍ക്ക് നേരിട്ട അനുഭവത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ ടെലിവിഷന്‍ താരവും അവതാരകനുമായ കരണ്‍ താക്കറാണ് രംഗത്തെത്തിയത്.

ബോളിവുഡിലെ യുവനടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ രണ്‍വീര്‍ സിംഗ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് കരണ്‍ താക്കറും രംഗത്തെത്തിത്. രണ്‍വീറിനുണ്ടായ അതേ വ്യക്തിയില്‍ നിന്നു തന്നെയാണ് തനിക്കും ദുരനുഭവം ഉണ്ടായതെന്നാണ് കരണ്‍ വെളിപ്പെടുത്തിയത്. ടെലിവിഷന്‍ സീരിയലുകളിലൂടേയും റിയിലാറ്റി ഷോയുടെ അവതരണത്തിലൂടേയും ശ്രദ്ധേയനായ താരമാണ് കരണ്‍.

‘ ഞാന്‍ രണ്‍ീവിറിന്റെ ആ ഇന്റര്‍വ്യൂ കണ്ടു. അപ്പോഴാണ് തിരിച്ചറിയുന്നത്, ഇതേ ആള്‍ തന്നെയല്ലേ തന്നോടും അപമര്യാദയായി പെരുമാറിയതെന്ന്. അയാളൊരു കാസ്റ്റിംഗ് ഡയറക്ടറാണ്. കഠിനാധ്വാനം ചെയ്യുന്നോ അതോ ബുദ്ധിപരമായി നീങ്ങുന്നോ എന്നായിരുന്നു എന്നോടും ചോദിച്ചതെന്ന്’ കരണ്‍ പറയുന്നു.

തന്നോടും രണ്‍വീറിനോടും മോശമായി പെരുമാറിയ ആള്‍ കാസ്റ്റിംഗും മറ്റുമായി സിനിമാ രംഗത്തു സജീവമായി ഉണ്ടെന്നും കരണ്‍ പറഞ്ഞു.

കരിയറിന്റെ തുടക്കത്തിലായിരുന്നു രണ്‍വീറിന് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടാകുന്നത്. കാസ്റ്റിംഗ് ഡയറക്ടറായ അയാള്‍ തന്നോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിച്ചെന്നും എന്നാല്‍ താന്‍ അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് രണ്‍വീറിന്റെ വെളിപ്പെടുത്തിയത്. 2012 ല്‍ പുറത്തിറങ്ങിയ സ്റ്റൂഡന്റ് ഓഫ് ദ ഇയറിന്റെ രണ്ടാം പതിപ്പില്‍ കരണും ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

Top