casting call for football players in ‘captain’ by jayasurya

കൊച്ചി: മലയാളികളുടെ അഭിമാനമായിരുന്ന ഫുട്‌ബോള്‍താരം വി പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രമായ ‘ക്യാപ്റ്റനി’ല്‍ അഭിനയിക്കാന്‍ ഫുട്‌ബോള്‍ താരങ്ങളെ ക്ഷണിച്ച് നടന്‍ ജയസൂര്യ.

‘അവസരം അത് എല്ലായിപ്പോഴൂം വരണമെന്നില്ല ‘ എന്ന് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ജയസൂര്യ ഫുട്‌ബോള്‍ കളിക്കാരെ സിനിമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
12 നും 40 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണ് ചിത്രത്തിലേക്ക് ആവശ്യമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. 10 കോടിയിലധികം ചെലവു വരുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് നിര്‍മ്മിക്കും

Top