ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നു; നേമത്ത് സിപിഎം തരംതാഴ്ന്നുവെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: നേമത്ത് സിപിഎം ജാതി പറഞ്ഞ് വോട്ട് പിടിക്കുന്ന നിലയിലേക്ക് തരം താഴ്ന്നിരിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തനിക്ക് ഹിന്ദു സമുദായത്തിന്റെ വോട്ട് കിട്ടില്ലെന്നും മുസ്‌ലിം വിഭാഗത്തിന്റെ വോട്ട് നഷ്ടപ്പെട്ടാല്‍ കുമ്മനം ജയിക്കുമെന്നുമൊക്കെ പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ സംശയങ്ങളുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിനെയൊക്കെ അതിജീവിച്ച് ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും വോട്ട് യു.ഡി.എഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെയും ബി.ജെ.പിയേയും യു.ഡി.എഫ് ഒരേ പോലെയാണ് കാണുന്നത്. തങ്ങള്‍ ഒന്നാം സ്ഥാനത്തിനായാണ് മത്സരിക്കുന്നത്. യു.ഡി.എഫില്‍ നിന്ന് എങ്ങോട്ടും ഒഴുക്കുണ്ടാവില്ല. എന്നാല്‍ മറ്റുള്ളവരുടെ ഭാഗത്തു നിന്ന് യു.ഡി.എഫിലേക്ക് വല്ല ഒഴുക്കും ഉണ്ടോ എന്ന് തനിക്കിപ്പോള്‍ പറയാന്‍ പറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

 

Top