ജാതി അധിക്ഷേപം നടത്തി; നടി യുവിക ചൗധരിക്കെതിരെ കേസ്

ന്യൂഡല്‍ഹി: ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ നടി യുവിക ചൗധരിക്കെതിരെ കേസ്. സമൂഹമാധ്യമത്തിലൂടെയാണ് യുവിക ജാതി അതിക്ഷേപിച്ച് സംസാരിച്ചത്.

വീഡിയോ വൈറലായതോടെ നടിക്കെതിരേ പരാതി നല്‍കുകയായിരുന്നു. ഹരിയാന പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനാണ് പരാതിക്കാരന്‍. ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

തെളിവിനായി നടിയുടെ വീഡിയോയും രജത് പൊലീസിന് സമര്‍പ്പിച്ചു. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. വിവാദമായതോടെ യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തി. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നതായിരുന്നു യുവികയുടെ വിശദീകരണം.

 

Top