ഫ്ലോറിഡയിൽ ആഢംബര ബോട്ടിൽ തീപിടുത്തം ; യാത്രക്കാരെ രക്ഷപ്പെടുത്തി

Florida boat

വാഷിംഗ്ടൺ: ഫ്ലോറിഡയിൽ ആഢംബര ബോട്ടിൽ വൻ തീപിടുത്തം. സൺ ക്രൂസ് എന്ന ബോട്ടിലാണ് തീപിടിച്ചത്. അപകടം നടന്ന സമയത്ത് ബോട്ടിൽ 50 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ ലഭ്യമല്ല. അപകടകാരണം എന്താണെന്നോ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നോ വ്യക്തമായിട്ടില്ല.

Top